കളമശേരി: വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത ഏലൂർ നഗരസഭാ ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തോട്ടിലിറങ്ങി കഞ്ഞി കുടിച്ച് പ്രതിഷേധിച്ചു. വടക്കുംഭാഗം യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഡെന്നീസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജഹാൻ കവലയ്ക്കൽ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സനൽ ചന്ദ്രൻ , മിഥുൻ, വിനിൽ, റിനൂപ്, യാസിം , കൗൺസിലർ ധന്യ ഭദ്രൻ,വർഗീസ് , സുനീർ കുറ്റിമാക്കൽ , ഡൊമിനിക്ക്, ഹൻസാർ കുറ്റമാക്കൽ, സനോജ് മോഹൻ, അജ്ഫർ എന്നിവർ നേതൃത്വം നൽകി.