കളമശേരി: ലീഫ് കളമശേരി സംഘടിപ്പിച്ച രണ്ടുദിവസത്തെ കുട്ടികളുടെ കലാ കളരി സമാപിച്ചു. ടിവി സിനിമാതാരം അനിൽ പെരുമ്പളം ഉദ്ഘാടനം ചെയ്തു. ലീഫ് പ്രസിഡന്റ് കെ. കുഞ്ഞാലി അദ്ധ്യക്ഷനായി.

അഭിനയം പാട്ട് നാടകാവതരണം വ്യക്തിത്വവികസനം എന്നിവ കലാ കളരിയിൽ വിഷയങ്ങളായി തിയേറ്റർ പെർഫോമർ അംബി നിനാസം ക്ലാസുകൾ നയിച്ചു. ലീഫ് സെക്രട്ടറി ജലീൽ പാമങ്ങാടൻ, കൗൺസിലർ ബിന്ദു മനോഹരൻ, ഇ.എ. വർഗീസ്, കെ.ഇഫ്തികർ,നജീബ് വെള്ളക്കൽ എന്നിവർ സംസാരിച്ചു.