കാലടി: മലയാറ്റൂർ സെന്റ് തോമസ് എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്കായി സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് മേരി ഉറുമീസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോസഫ് മാളിയേക്കപ്പടി അദ്ധ്യക്ഷനായി. കൈറ്റ് മാസ്റ്റർ ഷിജു ആന്റണി, കൈറ്റ് മിസ്ട്രസ് ടിപ്സി വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അലൻ സെബാസ്റ്റ്യൻ, അശ്വിൻ ഷാജി,റിച്ചാർഡ് ജിറ്റോ,ചെറിയാൻ ബേബി എന്നിവർ ക്ലാസുകൾ നയിച്ചു.