
കുറുപ്പംപടി: ഞങ്ങളും കൃഷി പദ്ധതി പ്രകാരം പച്ചക്കറി നടുന്നതിന്റെ ഭാഗമായി മുടക്കുഴ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ഫാം ഗ്രൂപ്പിങ്ങിലൂടെ നിലമൊരുക്കൽ ആരംഭിച്ചു. വെള്ളാഞ്ഞി ജോണിയുടെ ഉടമസ്ഥതയിലെെ ഒരു ഏക്കർ സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്റെ നേതൃത്വത്തിലാണ് നിലമൊരുക്കൽ ആരംഭിച്ചത്. പഞ്ചായത്ത് അംഗങ്ങളായ ജോസ് എ.പോൾ, ഡോളി ബാബു, എൻ.പി. രാജീവ്, കൃഷി ഓഫീസർ അഞ്ജന, കൃഷി അസിസ്റ്റന്റുമാരായ ബിനോയി, വിജയകുമാർ, കർഷകരായ ജോർജ്, എൽദോ, ബെന്നി എന്നിവർ പങ്കെടുത്തു.