
കുറുപ്പംപടി: കേരള ഗവ. പ്രൈമറി ഹെഡ്മാസ്റ്റഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം നടത്തി. എഡ്യൂക്കേഷൻ ഓഫീസർ തസ്തിക സൃഷ്ടിച്ച് പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് സ്ഥാനക്കയറ്റം നൽകണമെന്നത് അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമ്മേളനം പ്രമേയം പാസാക്കി. സംസ്ഥാന പ്രസിഡന്റ് ടി.കെ.ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.എസ്. റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മിനി മാത്യു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി സുരേഷ് ടി.ഗോപാൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈല പാറപ്പുറത്ത് ഉദ്ഘാടനം ചെയ്തു. മികച്ച സ്കൂളുകളെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി. രമ ആദരിച്ചു. ജില്ലാ സെക്രട്ടറി കെ.എൽ. പ്ലാസിഡ്, ട്രഷറർ ഗീത, എബ്രഹാം സി.എ., ദേവരാജൻ, സിബി അഗസ്റ്റിൻ ,കെ.വി.യെൽദൊ, സി.പി. അബു, സി.ഐ. നവാസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികൾ- സുരേഷ് ടി.ഗോപാൽ (പ്രസിഡന്റ്),സിബി അഗസ്റ്റിൻ (സെക്രട്ടറി) കെ.വി.യൽദൊ (ട്രഷറർ).