ആലുവ: ചുണങ്ങംവേലി ചാരിറ്റി ഫൗണ്ടേഷനും ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലും സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ജില്ലാ പാലിയേറ്റീവ് കെയർ കൺസോർഷ്യം പ്രസിഡന്റ് ഡോ. സി.എം. ഹൈദരാലി ഉദ്ഘാടനം ചെയ്തു. ചാരിറ്റി ഫൗണ്ടേഷൻ പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ അദ്ധ്യക്ഷത വഹിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്‌നേഹ മോഹനൻ, സാജു മത്തായി, ബിജു കെ. വർഗീസ്, സന്തോഷ് ജോർജ് എന്നിവർ പ്രസംഗിച്ചു. ഡോ. ലിറ്റ ജോർജ് ക്യാമ്പിന് നേതൃത്വം നൽകി.