മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി മഴക്കെടുതിയിൽ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ മുൻ എം.എൽ.എ എൽദോ എബ്രഹാം അധികൃതരോട് ആവശ്യപ്പെട്ടു. നഗരത്തിൽ വെള്ളൂർകുന്നം, കച്ചേരിത്താഴം, അരമനപ്പടി ജംഗ്ഷൻ എന്നിവിടങ്ങളിൽ റോഡ് തകർന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. മൂവാറ്റുപുഴ-മണ്ണൂർ എം.സി.റോഡ്, വെള്ളൂർകുന്നം- പെരുവംമുഴി ദേശീയപാത റോഡ്, കലൂർ-പൈങ്ങോട്ടൂർ, വാഴക്കുളം-കാവന റോഡ്, കല്ലൂർക്കാട് -പേരാമംഗലം റോഡ്, പുതുപ്പാടി-മുളവൂർ-ചെറുവട്ടൂർ ഉൾപ്പെടെയുള്ള റോഡുകൾ തകർന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണം അനുവദിച്ച റോഡുകളുടെ നി‌ർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കണമെന്നും എൽദോ എബ്രഹാം ആവശ്യപ്പെട്ടു.