
ആലുവ: സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് എറണാകുളം റൂറൽ ജില്ലയിലെ ഉദ്യോഗസ്ഥരുമായി ജില്ലാ പൊലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. ജില്ലയിലെ പൊതുവായ ക്രമസമാധാനനില, നിരന്തര കുറ്റവാളികൾക്കും മദ്യ മയക്കുമരുന്ന് മാഫിയാ സംഘങ്ങൾക്കും എതിരെ സ്വീകരിക്കുന്ന നിലപാടുകൾ തുടങ്ങിവ യോഗത്തിൽ ചർച്ച ചെയ്തു. റൂറൽ ജില്ലയിലെ ക്രമസമാധാന പാലനത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ മേധാവി പരാതികൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനും നിർദേശം നൽകി. അന്വേഷണ മേഖലയിലും ക്രമസമാധാന രംഗത്തും റൂറൽ ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയവർക്ക് ഉപഹാരങ്ങൾ നൽകി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് അദ്ധ്യക്ഷത വഹിച്ചു.