kundannur-pit

മരട്: കൊച്ചി - മധുര ദേശീയപാതയിൽ കുണ്ടന്നൂർ ജംഗ്ഷന് കിഴക്കുവശം ഉണ്ടായിരുന്ന അപകടത്തിന് വഴിയൊരുക്കി വൻ കുഴികൾ. റോഡിനടിയിലെ കുടിവെള്ള പൈപ്പ് പൊട്ടിയതിനാലുണ്ടായ ചെറിയ കുഴികളാണ് വൻ ഗർത്തങ്ങളായത്.

മഴയത്ത് കുഴികളിൽ വെള്ളം നിറയുന്നതോടുകൂടി കുഴിയുണ്ടെന്ന് അറിയാതെ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും ഇവിടെ പതിവായി. മരടിൽ നിന്ന് കുണ്ടന്നൂർ ജംഗ്ഷനിലേക്ക് എത്തുമ്പോൾ മെമ്മറി ഇലക്ട്രോണിക്സിനു മുൻവശത്തും കുണ്ടന്നൂരിൽ നിന്ന് മരടിലേക്ക് പോകുന്ന വഴിയിൽ ആദ്യത്തെ പെട്രോൾ പമ്പിനു മുൻവശത്തുമായാണ് കുഴികൾ.

ഇരുചക്ര വാഹനം ജംഗ്ഷനു സമീപത്തെ കുഴിയിൽ വീണ് മറിഞ്ഞ് കുമ്പളം സ്വദേശിനിയുടെ കാലൊടിഞ്ഞത് കഴിഞ്ഞ ഏപ്രിൽ 11നാണ്. അന്നുതന്നെ അധികൃതരെ വിവരം അറിയിച്ചെങ്കിലും പൊട്ടിയ പൈപ്പുകൾ നന്നാക്കി കുഴികൾ മൂടാനുള്ള യാതൊരു നടപടിയും ഒന്നരമാസം കഴിഞ്ഞിട്ടും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.