arjun

നെടുമ്പാശേരി: തായ്‌ലാൻഡിൽ നടന്ന തോമസ് ആൻഡ് യൂബർ കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വിജയിച്ച ഇന്ത്യൻ ടീമംഗവും മലയാളിയുമായ എം.ആർ. അർജുന് കേരള ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷന്റെയും എറണാകുളം ഡിസ്ട്രിക്ട് ബാഡ്മിന്റൺ അസോസിയേഷന്റേയും നേതൃത്വത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി. തോമസ് കപ്പിലെ വിജയം ഇന്ത്യൻ ബാഡ്മിന്റന് പുത്തനുണർവേകുമെന്ന് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തികൊണ്ട് എം.ആർ. അർജുൻ പറഞ്ഞു. കെ.ബി.എസ്.എ വൈസ് പ്രസിഡന്റ് താരിഖ് മുഹമ്മദ്, എക്‌സിക്യൂട്ടീവ് അംഗം ഹാരി റാഫേൽ, സെക്രട്ടറി കെ.ജെ റസൽ, അനിൽ പ്ലാവിയൻസ്, കെ.കെ. നദീർ, ബി. ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.