
തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം സൗത്തിന്റെ കുലയറ്റക്കര ആർ. ശങ്കർ മെമ്മോറിയൽ കുടുംബയൂണിറ്റ് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ബാബു പനങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സജി കരുണാകരൻ യോഗം ഉദ്ഘാടനം ചെയ്തു. ഓമന രാമകൃഷ്ണൻ, കെ.ബാലകൃഷ്ണൻ, അജീഷ് ചുളിക്കോട്ടിൽ, സിനോജ് ചാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.