v

കുറുപ്പംപടി: ഐ.എം.എയുടെ സഹകരണത്തോടെ

രാജീവ് യൂത്ത് ഫൗണ്ടേഷൻ ഇരിങ്ങോൾ വിദ്യ ദീപ്തി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പാവൂർ നിയോജക മണ്ഡലം ചെയർമാൻ ജെഫർ റോഡ്രിഗ്സ്, ജില്ലാ സെക്രട്ടറി സഫീർ മുഹമ്മദ്‌, വൈസ് ചെയർമാൻ വിജീഷ് വിദ്യാധരൻ, ചീഫ് കോ- ഓർഡിനേറ്റർ റിജു കുര്യൻ, നിയോജക മണ്ഡലം സെക്രട്ടറിമാരായ അഫ്സൽ, ബിനു ചാക്കോ, മിഥുൻ എബ്രഹാം, വിമേഷ് വിജയൻ, അരുൺ ചാക്കപ്പൻ,ജെലിൻ രാജൻ, അമൽ പോൾ, അരുൺ ഗോപി, സുനിത അഫ്സൽ, കോൺഗ്രസ്‌ നേതാക്കളായ പോൾ ചിതലൻ, സാം അലക്സ്‌ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.