പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽ ആധുനിക ക്രിമിറ്റോറിയം നിർമ്മിക്കണമെന്ന് സാംബവ മഹാസഭ വളയൻചിറങ്ങര ശാഖ യോഗം ആവശ്യപ്പെട്ടു.ആധുനിക ക്രിമിറ്റോറിയം നിർമ്മിക്കുന്നതിന്
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 45 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ തുടർ നടപടികളുണ്ടായില്ല. ചുണ്ടമലക്ക് സമീപം പഞ്ചായത്ത് വക ഒരേക്കറോളം വരുന്ന ഭൂമിയിൽ ഉപയോഗ പ്രദമല്ലാത്ത രീതിയിൽ കാടുപിടിച്ച് കിടക്കുകയാണ്. ഈ ഭൂമിയിൽ ആധുനിക ക്രിമിറ്റോറിയം നിർമ്മിക്കണമെന്ന് സാംബവ മഹാസഭ ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി കെ.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. ജിതേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എം. മണി, കെ.പി. ഹരിദാസ്, ലീല മാധവൻ, അല്ലി രാജൻ, വിലാസിനി ഹരിദാസ്, മഞ്ജു ജിതേഷ്, സുജാത ശിവൻ, വി.ജി. സുഭാഷ്, പി.എ. ശ്രീമുരുകൻ, വത്സ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരകൗശല വസ്തു നിർമ്മാണ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.