man

പെരുമ്പാവൂർ: 15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കൂവപ്പടി പഞ്ചായത്തിലെ മത്തായി കവല - ഐമുറി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എം.ഒ. ജോസ്, വാർഡ് വികസന സമിതി അംഗങ്ങളായ വി.വൈ. കുര്യാക്കോസ്, സാബു ആന്റണി, മത്തായി മേപ്പിള്ളി, പി.വി. വർഗീസ്, വർഗീസ് പുത്തൻകുടി, ദേവസി ചെട്ടിയാടൻ, പി.ഡി. ടോമി, ജെയ് മേപ്പിള്ളി, സന്തോഷ് പാണ്ടിക്കുടി എന്നിവർ പ്രസംഗിച്ചു.