df

കൊച്ചി​: തൃക്കാക്കരയി​ലെ തി​രഞ്ഞെടുപ്പു ഫലം കോൺ​ഗ്രസി​ന്റെ അന്ത്യത്തി​ന് വഴി​യൊരുക്കുമെന്ന് പാർട്ടി​ വി​ട്ട നേതാക്കൾ. പ്രൊഫ.കെ.വി. തോമസ്‌, മുൻ ജനറൽ സെക്രട്ടറിമാരായ കെ.പി അനിൽകുമാർ, ജി.രതികുമാർ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ഷെരീഫ്‌ മരയ്‌ക്കാർ, മുൻ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ബി.സാബു, എം.ബി.മുരളീധരൻ എന്നി​വരാണ് വാർത്താ സമ്മേളനത്തിൽ കോൺ​ഗ്രസി​നെ നി​ശി​തമായി​ വി​മർശി​ച്ചത്. ഇടതു സർക്കാരി​ന്റെ വികസന പ്രവർത്തനങ്ങളെ കോൺഗ്രസ്‌ അന്ധമായി എതിർക്കുന്നത്‌ നാടിന്‌ ഗുണകരമല്ല. സംഘപരിവാറിന്റെ കോൺഗ്രസ്‌ ദല്ലാളുകളായി മാറിയെന്നും ഇവർ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, ഡോ. സെബാസ്‌റ്റ്യൻ പോൾ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.