
കളമശേരി: ഉപയോഗശൂന്യമായ പാഴ് വസ്തുക്കളുൾപ്പെടെയുള്ള മാലിന്യങ്ങൾ പുഴയിൽ തള്ളിയ പെട്ടി ഓട്ടോറിക്ഷ നാട്ടുകാർ പിടികൂടി ഏലൂർ പൊലീസിനെ ഏൽപ്പിച്ചു. കളമശേരിയിൽ നിന്ന് വന്ന KL 41 S O325 നമ്പർ ഓട്ടോറിക്ഷ പുത്തലത്ത് കടവിലെ പാലത്തിൽ എത്തിയപ്പോൾ പുറകിൽ ഇരുന്ന രണ്ടു പേരാണ് മാലിന്യങ്ങൾ വാരി പുഴയിലിട്ടത്.