
ആലുവ: ആലുവ തുരുത്തുമ്മൽ ശ്രീവീരഭദ്രകാളീ ക്ഷേത്രത്തിൽ ഒരാഴ്ച്ച നീണ്ടുനിന്ന ആചാര്യൻ അഡ്വ. ടി.ആർ. രാമനാഥൻ നയിച്ച ശ്രീമദ്ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തിസാന്ദ്രമായ സമാപനം. കോരിച്ചൊരിയുന്ന മഴയെയും അവഗണിച്ച് നിരവധി ഭക്തരാണ് ദിവസവും സപ്താഹത്തിൽ പങ്കെടുക്കാനെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ആറാട്ടോടു കൂടിയാണ് യജ്ഞം സമാപിച്ചത്. ആറാട്ട് ഘോഷയാത്രയജ്ഞ ഹോതാവ് സദാശിവ ശർമ്മ നേതൃത്വം നൽകി.