കോതമംഗലം: കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തക സംഗമം മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്നു. താലൂക്കിലെ 63 ലൈബ്രറികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മനോജ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഒ. കുര്യാക്കോസ്, സംസ്ഥാന കൗൺസിൽ അംഗം സി.പി. മുഹമ്മദ്, വി.വി. കുഞ്ഞപ്പൻ, പി.എം. മുഹമ്മദാലി എന്നിവർ സംസാരിച്ചു. സംഗമശേഷം വായനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.