ആലുവ: കുന്നത്തേരി ദേശഭക്ത അയ്യപ്പസേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്കായി പുസ്തക വിതരണം സംഘടിപ്പിച്ചു. സി.എസ്. സ്വരാജ് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് എറണാകുളം വിഭാഗ് സഹ കാര്യവാഹക് ആർ. രാജേഷ്, എ.കെ. ഷാജി എന്നിവർ സംസാരിച്ചു. സന്തോഷ് ട്രോഫി താരം ബിബിൻ അജയൻ, ഷീബ അനീഷ് എന്നിവരെ ആദരിച്ചു.