കൊച്ചി: പാലാ ബിഷപ്പിനെതിരെ കേസെടുത്തതിൽ ഇടതുവലത് സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആവശ്യപ്പെട്ടു. പാലാ രൂപതയിലെ അംഗമായ ഇടതു സ്ഥാനാർത്ഥി പിണറായി വിജയൻ സർക്കാർ ബിഷപ്പിനെതിരെ എടുത്ത കേസിനെ അനുകൂലിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. വിശ്വാസികളുടെ വോട്ട് ആവശ്യപ്പെടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയും നിലപാട് പറയണം. ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു. എസ്.സി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാടും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.