അങ്കമാലി: സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പെരുമ്പാവൂർ-ചാലക്കുടി റൂട്ടിൽ ഓടുന്ന സെന്റ് മേരി ബസിന്റെ ഡ്രൈവർ ഗോപകുമാർ,​ കണ്ടക്ടർ കാർത്തിക് എന്നിവർക്കാണ് മർദ്ദനമേറ്റത്. ശനിയാഴ്ച രാത്രി 9.30 ന് പാലിശ്ശേരി എസ്. ഇ .എം.എസ് കോളേജിന് സമീപത്താണ് സംഭവം. കാറിൽവന്ന സംഘം ബസ് തടഞ്ഞുനിറുത്തി ആക്രമിച്ചതായാണ് പരാതി. ഞായറാഴ്ച രാവിലെ സർവ്വീസ് തുടങ്ങുന്നതിനായി ബസ് പാർക്ക് ചെയ്യുന്നതിന് പോകുമ്പോഴായിരുന്നു ആക്രമണം. ബഹളം കേട്ട് നാട്ടുകാർ ഓടി വന്നതോടെ അക്രമിസംഘം കാറുമായി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു യൂണിയൻ നേതാക്കളായ പി.ജെ.വർഗ്ഗീസ്,​ കെ.പി.പോളി, അഖിൽ രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.