പറവൂർ: കേരള കോൺഗ്രസ് (എം)​ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോബി മാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോയ് മുളവരിക്കൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. ജി പത്മരാജ്, അഡ്വ. ജേക്കബ് ജോർജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടോബി മാമ്പിള്ളി (പ്രസിഡന്റ്), ടി.പി. ജസ്റ്റിൻ, സി.പി. മോൺസി (വൈസ് പ്രസിഡന്റുമാർ), ലിജോ കൊടിയൻ, നെൽസൺ തറയിൽ, ബെന്നി തോമസ്, ജയ്സൺ മാത്യു (ജനറൽ സെക്രട്ടറിമാർ), യു.പി. സലിം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.