
കൂത്താട്ടുകുളം: വടകര സെയിന്റ് ജോൺസ് സിറിയൻ ടി.ടി.ഐക്ക് 1982 - 84 ബാച്ച് വിദ്യാർത്ഥികൾ പഠന പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന ശബ്ദസംവിധാനം നൽകി. പ്രധാന അദ്ധ്യാപിക ജിലു വർഗീസ്, ടി.എസ്.സിവി മോൾ, വിദ്യാർത്ഥി പ്രതിനിധികളായ കൃഷ്ണ ബാബു, റിന്റു എബ്രാഹം, ബിബിൻ എബ്രാഹം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൂർവ്വ വിദ്യാർത്ഥികളായ പി.കെ.വിജയൻ, എൻ.സി. വിജയകുമാർ എന്നിവർ സംസാരിച്ചു.