kklm

കൂത്താട്ടുകുളം:മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിന അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കൂത്താട്ടുകുളം രാജീവ് സ്‌ക്വയറിൽ സംഘടിപ്പിച്ച പരിപാടിയിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് റെജി ജോൺ അധ്യക്ഷത വഹിച്ചു. പ്രിൻസ് പോൾ ജോൺ, പി.സി.ജോസ്, സിബി കൊട്ടാരം, പി.സി.ഭാസ്കരൻ, ബോബൻ വർഗീസ്, മാർക്കോസ് ഉലഹനാൻ, ബേബി തോമസ്, ജോമി മാത്യു, കെ.എൻ.തമ്പി, ജിജോ.ടി.ബേബി, ബിജു ജോൺ, എ.ജെ. കാർത്തിക്, സാറ.ടി.എസ്, ഇ.എം. മാർക്കോസ്,വിശ്വനാഥൻ നായർ, ജിൻസ് സ്കറിയ, വിൽ‌സൺ ആത്തനി, അജു ചെറിയാൻ, ജോമോൻ തോമസ് എന്നിവർ പ്രസംഗിച്ചു