
കൊച്ചി: മുന്നോട്ടുപോകാനുള്ള ആഗ്രഹത്തിലൂടെയേ കലാകാരന്മാർക്ക് സർഗാത്മകത പ്രതിഫലിപ്പിക്കാൻ സാധിക്കൂവെന്ന് എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ പറഞ്ഞു. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചാവറ കൾച്ചറൽ സെന്ററും കോട്ടയം ആർട്ട് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച മൺസൂൺ ആർട്ട് ഫെസ്റ്റ് ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം ആർട്ട് ഫൗണ്ടേഷൻ പ്രസിഡന്റ് കെ.എ. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സി.എം.ഐ. സഭാ വികാരി ജനറൽ ഫാ. ജോസി താമരശേരി, അജയകുമാർ, എം.എൽ. ജോണി, സുനിൽ അശോകപുരം, ടി. കലാധരൻ, പി.എസ്. ജലജ, ടി.ആർ. ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.