തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ സംഗീത സഭയുടെ വാർഷികത്തിന്റെ ഭാഗമായി സംഗീത സമ്പൂർണ്ണ പുരസ്‌കാരം സംഗീതജ്ഞൻ ഡോ. ചേർത്തല രംഗനാഥ ശർമ്മയ്ക്കും മാവേലിക്കര പ്രഭാകര വർമ്മ യുവ പ്രതിഭാ പുരസ്‌കാരം മൂഴിക്കുളം ഹരികൃഷ്ണനും സഭാ പ്രസിഡന്റ് കെ. പ്രദീപ് സമർപ്പിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് കൃഷ്ണ മൂർത്തി, സെക്രട്ടറി എം.വി സുനിൽ, രാജ് മോഹൻ വർമ്മ എന്നിവർ പ്രസംഗിച്ചു.