മട്ടാഞ്ചേരി: കൊച്ചി തിരുമല ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തോടനു ബന്ധിച്ച് നടന്ന അതിവിഷ്ണു ഹവന സമാപനവുമായി കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീർത്ഥ യജ്ഞ പൂർണ്ണാ ഹുതി നടത്തി. ക്ഷേത്ര ചരിത്രത്തിൽ അപൂർവ്വമായി നടക്കുന്ന അതി വിഷ്ണു ഹവനത്തിൽ പങ്കെടുക്കുവാൻ വിവിധ ദേശങ്ങളിൽ നിന്ന് ഭക്തജനങ്ങൾ എത്തിയിരുന്നു.
ക്ഷേത്രാങ്കണത്തിലെ പ്രത്യേക മണ്ഡപത്തിൽ ക്ഷേത്ര മൂർത്തിയെ എഴുന്നള്ളിച്ചാണ് ഹവനാധി ചടങ്ങുകൾ നടന്നത്. ഒരു മാസമായി 200 ഓളം വൈദികർ മന്ത്ര പരായണം നടത്തിയാണ് അതി വിഷ്ണു ഹവനത്തിന് യജ്ഞ കുണ്ഡമൊരുക്കിയത്.
ക്ഷേത്രത്തിൽ പ്രത്യേക പൂജാധികൾക്ക് ശേഷം നടന്ന ചടങ്ങിന് ആചാര്യർ എൽ.മങ്കേഷ് ഭട്ട് ,തന്ത്രി ആർ.ഗോവിന്ദ ഭട്ട് , മേൽശാന്തിമാരായ വി.രാമാ നന്ദഭട്ട് ,എൽ കൃഷ്ണഭട്ട് ,എന്നിവർ പൂജാധികൾക്കും, ദേവസ്വംപ്രസിഡന്റ് ബി. ജഗന്നാഥ ഷേണായി, വി.ശിവകുമാർ കമ്മത്ത് ,വി.ഹരി പൈ,ആർ. വെങ്കടേശ്വര പൈ , എസ്.ദേവാനന്ദ കമ്മത്ത് , മോഹൻ ഷേണായ്, സോമനാഥ പ്രഭു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ദിവസേന ഹവനം, ഗുരുസേവ, കുങ്കുമാർച്ചന ,തുളസി ലക്ഷാർച്ചന ,അഖണ്ഡ ഭജന ,വാഹന പൂജ എന്നിവ നടക്കും. ജൂൺ ഒന്നിന് ദേവന് സഹസ്രക ലശാഭിഷേകത്തോടെയാണ് പ്രതിഷ്ഠ മഹോത്സവം സമാപിക്കും.