മരട്: കുണ്ടന്നൂർ - തേവര പാലം കുണ്ടും കുഴികളുമായതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. പാലത്തിന്റെ മിക്കഭാഗത്തും ടാറിളകി കുഴികളും രൂപപ്പെട്ടു. ഇരുചക്രവാഹന യാത്രക്കാരാണ് ഇതുമൂലം ജീവൻ പണയംവച്ച് യാത്ര ചെയ്യേണ്ടി വരുന്നത്. സ്കൂൾ തുറന്നാൽ വാഹനങ്ങളുടെ എണ്ണവും യാത്രക്കാരുടെ ദുരിതവും വർദ്ധിക്കും. കുഴികളും ടാർ ഉരുകി രൂപംകൊണ്ട കുണ്ടുകളും യഥാസമയം ശരിയാക്കാത്തതിനെ തുടർന്നാണ് ഈ ദുർഗതി. അപകട മരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രം കണ്ണുതുറക്കുന്ന അധികൃതരുടെ നിലപാട് തിരുത്തണമെന്നും കാലവർഷത്തിനു മുമ്പായി പാലം സഞ്ചാരയോഗ്യമാക്കണമെന്നും എൽ.ഡി.എഫ് മരട് മുനിസിപ്പൽ പാർലിമെന്ററി പാർട്ടി ലീഡർ സി.ആർ.ഷാനവാസ് ആവശ്യപ്പെട്ടു.