p

കൊച്ചി: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി.സി. ജോർജിന് ഹൈക്കോടതി മേയ് 26 വരെ ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചു. വിശദീകരണം നൽകാൻ സർക്കാർ സമയം തേടിയതിനെ തുടർന്ന് ജസ്റ്റിസ് പി. ഗോപിനാഥ് ഹർജി വ്യാഴാഴ്‌ച പരിഗണിക്കാൻ മാറ്റി. പൊതു പ്രസ്താവനകൾ പാടില്ലെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം.

വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്‌താഹ യജ്ഞത്തോടനുബന്ധിച്ചു മേയ് എട്ടിനായിരുന്നു ജോർജിന്റെ വിവാദ പ്രസംഗം. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ ജോർജിന് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. ഇതു റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി തിരുവനന്തപുരം കോടതിയിൽ നിലവിലുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. ഇടക്കാല ജാമ്യം നൽകിയ ഹൈക്കോടതിയുടെ ഉത്തരവ് തിരുവനന്തപുരം കോടതിയിലെ ഹർജിയിൽ തീരുമാനമെടുക്കാൻ തടസമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

70 പിന്നിട്ടെന്നും പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജാേർജിന്റെ അഭിഭാഷകൻ വാദിച്ചു. ഇതു കണക്കിലെടുത്താണ് മുൻകൂർ ജാമ്യം നൽകിയത്. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്തു വിട്ടയയ്ക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല എന്നീ വ്യവസ്ഥകളുമുണ്ട്.

മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ പാടില്ലെന്ന ഉപാധിയോടെ തിരുവനന്തപുരം കോടതി ജാമ്യം നൽകിയശേഷവും കുറ്റം ആവർത്തിച്ച ജോർജിന് മുൻകൂർ ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വാദിച്ചു. തുടർന്നാണ് പൊതു പ്രസ്താവനകൾ വിലക്കിയത്.

​ ​ജോ​ർ​ജ്ജി​ന്റെ​ ​വി​ദ്വേ​ഷ​ ​പ്ര​സം​ഗം:
യൂ​ട്യൂ​ബ് ​വാ​ർ​ത്ത​ ​ഹാ​ജ​രാ​ക്കിയ
പൊ​ലീ​സി​ന് ​രൂ​ക്ഷ​ ​വി​മ​ർ​ശ​നം

​ ​സി.​ഡി​ ​പ​രി​ശോ​ധി​ച്ച് ​കോ​ട​തി

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദ്വേ​ഷ​ ​പ്ര​സം​ഗ​ ​കേ​സി​ൽ​ ​ജാ​മ്യം​ ​നേ​ടി​യ​ ​പി.​സി.​ ​ജോ​ർ​ജ്ജ് ​പാ​ലാ​രി​വ​ട്ട​ത്ത് ​ന​ട​ത്തി​യ​ ​പ്ര​സം​ഗ​ത്തി​ന്റെ​ ​സി.​ഡി​ ​തി​രു​വ​ന​ന്ത​പു​രം​ ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​ ​പ​രി​ശോ​ധി​ച്ചു.​ ​പ്ര​തി​ക്ക് ​പ​ക​ർ​പ്പ് ​ന​ൽ​കാ​തി​രി​ക്കാ​ൻ​ ​സി.​ഡി​ ​തൊ​ണ്ടി​ ​മു​ത​ലാ​യാ​ണ് ​പൊ​ലീ​സ് ​ഹാ​ജ​രാ​ക്കി​യ​ത്.​ ​ച​ട്ട​പ്ര​കാ​രം​ ​തൊ​ണ്ടി​മു​ത​ലി​ന്റെ​ ​പ​ക​ർ​പ്പ് ​പ്ര​തി​യ്ക്ക് ​ന​ൽ​കേ​ണ്ട​തി​ല്ല.​ ​ക്രൈം​ ​ന​ന്ദ​കു​മാ​റി​ന്റെ​ ​യൂ​ട്യൂ​ബ് ​ചാ​ന​ലി​ൽ​ ​വ​ന്ന​ ​വാ​ർ​ത്ത​യാ​ണ് ​പൊ​ലീ​സ് ​വി​ദ്വേ​ഷ​ ​പ്ര​സം​ഗ​ത്തി​ന്റെ​ ​സി.​ഡി​ ​എ​ന്നു​ ​പ​റ​ഞ്ഞ് ​ഹാ​ജ​രാ​ക്കി​യ​ത്.​ ​സി.​ഡി​യു​ടെ​ ​പ​തി​പ്പ് ​പ്ര​തി​ക്ക് ​കൊ​ടു​ക്കാ​തി​രു​ന്ന​ ​പൊ​ലീ​സ് ​ന​ട​പ​ടി​യെ​ ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​എ.​ ​അ​നീ​സ​ ​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ചു.
സ്വ​കാ​ര്യ​ ​ചാ​ന​ലി​ന്റെ​ ​സി.​ഡി​യി​ൽ​ ​തി​രു​ത്ത​ലു​ലു​ണ്ടാ​കാ​മെ​ന്ന് ​പ്ര​തി​ഭാ​ഗം​ ​വാ​ദി​ച്ചു.​ ​എ​ന്നാ​ൽ​ ​സി.​ഡി​ ​പ​രി​ശോ​ധ​ന​ ​ത​ട​യാ​നി​ല്ലെ​ന്നും​ ​പ്ര​തി​ഭാ​ഗം​ ​വ്യ​ക്ത​മാ​ക്കി.​ ​പൊ​ലീ​സ് ​റെ​ക്കാ​ഡ് ​ചെ​യ്‌​ത​ ​സി.​ഡി​ ​ഹാ​ജ​രാ​ക്കാ​തെ​ ​സ്വ​കാ​ര്യ​ ​ചാ​ന​ലി​ന്റെ​ ​സി.​ഡി​ ​ഹാ​ജ​രാ​ക്കി​യ​തി​ലൂ​ടെ​ ​പൊ​ലീ​സ് ​ഗു​രു​ത​ര​ ​വീ​ഴ്ച​ ​വ​രു​ത്തി.​ ​സ്വ​കാ​ര്യ​ ​ചാ​ന​ലി​ലെ​ ​വാ​ർ​ത്ത​ ​വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്ന​ ​പ്ര​തി​ഭാ​ഗം​ ​വാ​ദം​ ​പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണെ​ന്നും​ ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​വാ​ദം​ ​പൂ​ർ​ത്തി​യാ​യ​തി​നാ​ൽ​ ​കോ​ട​തി​ ​നാ​ളെ​ ​വി​ധി​ ​പ​റ​യും.​ ​പ്രോ​സി​ക്യൂ​ഷ​ന് ​വേ​ണ്ടി​ ​എ.​പി.​പി​ ​സു​ജ​കു​മാ​രി​ ​ഹാ​ജ​രാ​യി.