കൊച്ചി: പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമ്പോൾ സുതാര്യത ഉറപ്പുവരുത്താൻ ചർച്ചകൾക്ക് സർക്കാർ അവസരമൊരുക്കണമെന്ന് ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു. സമൂഹത്തെ ഉന്നതിയിലേയ്ക്ക് നയിക്കേണ്ട വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര പ്രാധാന്യവും ഗൗരവവും നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.എൽ. ഷാജു, വൈസ് പ്രസിഡന്റുമാരായ ഷാഹിദ റഹ്മാൻ, കെ. രമേശൻ, എൻ. ശ്യാംകുമാർ, എൻ. ജയപ്രകാശ്, സെക്രട്ടറിമാരായ ബി. സുനിൽകുമാർ പി.വി. ഷാജി മോൻ, ടി.യു. സാദത്ത്, വി. മണികണ്ഠൻ, പി.വി. ജ്യോതി, ജി.കെ.ഗിരിജ, ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു എന്നിവർ സംസാരിച്ചു.