ഉദയംപേരൂർ: ഫുട്ബാളിൽ കുരുന്നുകൾക്ക് മികച്ച പരിശീലനം നല്കി ദേശീയ നിലവാരത്തിലുള്ള കായിക താരങ്ങളെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഉദയംപേരൂരിലെ പി.എസ്.ജി ഫുട്ബോൾ അക്കാഡമിയുടെ പരിശീലന ടർഫിന്റെ ഉദ്ഘാടനം അർജ്ജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബാൾ ടീം കാപ്ടനുമായ ടോം ജോസഫ് നിർവ്വഹിച്ചു. ഉദയംപേരൂർ ഐ.ഒ.സി കവലയ്ക്ക് സമീപം പരേതനായ കോട്ടൂർ ജോൺ മാത്യുവിന്റെ കുടുംബമാണ് ഇതിനായി സ്ഥലം അനുവദിച്ചത്. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ജി. അക്കാഡമി ഡയറക്ടർ എം.കെ. പ്രസാദ് സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു.