കൊച്ചി: കേന്ദ്ര ചെറുകിട സൂക്ഷ്‌മ സംരംഭക വകുപ്പിന്റെ സഹകരണത്തോടെ ഫർണിച്ചർ മാനുഫാക്‌ചറേഴ്‌സ് ആൻഡ് മർച്ചന്റ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫർണിച്ചർ പ്രദർശനം അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ 28, 29, 30 തീയതികളിൽ നടക്കും.
കേരളത്തിലെ ഫർണിച്ചർ നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും ഉത്പന്നങ്ങൾക്ക് വിപണിയുറപ്പാക്കുക, ചെറുകിട സംരംഭകർക്ക് മികച്ച പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഫിഫെക്‌സ് 2022 പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഷാജി മൻഹർ, ട്രഷറർ ബൈജു രാജേന്ദ്രൻ എന്നിവർ അറിയിച്ചു.
പങ്കെടുക്കുന്നവർക്ക് കേന്ദ്രമന്ത്രാലയം 80 ശതമാനം തുക ഗ്രാന്റായും കാൽലക്ഷം രൂപ സഹായമായും അനുവദിക്കും. കഴിഞ്ഞ വർഷത്തെ പ്രദർശനത്തിൽ 300 കോടി രൂപയുടെ ഇടപാടുകൾ നടന്നിരുന്നു. 400 കേരളത്തിന് പുറമേ കർണാടക, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.