ptz

പുത്തൻകുരിശ്: പുത്തൻകുരിശ് പഞ്ചായത്തിന്റെയും മുത്തൂ​റ്റ് എൻജിനീയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ത്രിദിന അവധിക്കാല പരിശീലന പരിപാടി ആരംഭിച്ചു. കുസാ​റ്റിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിപ്പാർട്ടുമെന്റ് മുൻ മേധാവി പ്രൊഫ. ഡോ. എം.കെ. സാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ചിക്കു എബ്രഹാം, രാജർഷി സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോർജ്, പി.ടി.എ പ്രസിഡന്റ് സോണി കെ. പോൾ, ഹെഡ്മിസ്ട്രസ് ഷേബ എം. തങ്കച്ചൻ, ക്യാമ്പ് കോ ഓർഡിനേ​റ്റർ ബിനു കെ. വർഗീസ്, പ്രൊഫ. ഡോ. അരുൺകാന്ത് എ. ജോസ്, ദീപ പ്രഭു, ആനന്ദ് ഹരീന്ദ്രൻ, പഞ്ചായത്ത് അംഗം വി.എസ്. ബാബു തുടങ്ങിയവർ സംസാരിച്ചു

ഇലക്ട്രോണിക്‌സ് ഐ.ടി മേഖലയിലെ പുതിയ അറിവുകൾ കുട്ടികളിലേക്ക് പകരുന്നതിനായാണ് പരിശീലനം.