yc


കൊ​ച്ചി​:​ ​തൃ​ക്കാ​ക്ക​ര​ ​പി​ടി​ക്കാ​നും​ ​പി​ടി​ച്ചു​നി​റു​ത്താ​നും​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​യു​വ​ജ​ന​ ​-​ ​വി​ദ്യാ​ർ​ത്ഥി​ ​സ്‌​ക്വാ​ഡു​ക​ൾ​ ​തീ​വ്ര​പ്രാ​ര​ണ​ത്തി​ൽ.​ ​തു​ട​ക്കം​ ​മു​ത​ൽ​ ​യു​വ​ജ​ന​ങ്ങ​ളു​ടെ​ ​സാ​ന്നി​ദ്ധ്യ​മു​ണ്ടെ​ങ്കി​ലും​ ​ഇ​നി​യു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​മു​ഴു​വ​ൻ​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​നേ​താ​ക്ക​ളെ​യും​ ​എ​ത്തി​ക്കാ​നാ​ണ് ​മു​ന്ന​ണി​ക​ളു​ടെ​ ​നീ​ക്കം.​ 164​ ​ബൂ​ത്തു​ക​ളി​ലും​ ​യു​വ​നേ​താ​ക്ക​ൾ​ ​നി​റ​ഞ്ഞു​നി​ൽ​ക്കും.

 എ​ണ്ണ​യി​ട്ട​ ​യ​ന്ത്രം​ ​
പോ​ലെ​ ​ഇ​ട​തു​പട
യു​വ​ജ​ന​-​ ​വി​ദ്യാ​ർ​ത്ഥി​ ​നേ​താ​ക്ക​ളു​ടെ​ ​നീ​ണ്ട​നി​ര​ ​എ​ൽ.​ഡി.​വൈ.​എ​ഫ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ട്.​ ​ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹിം എം.പി ദിവസങ്ങളായി മണ്ഡലത്തിലുണ്ട്. സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​വി.​കെ.​ ​സ​നോ​ജ്,​ ​പ്ര​സി​ഡ​ന്റ് ​വി.​ ​വ​സീ​ഫ്,​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​യ​ർ​ ​എ​സ്.​ ​ആ​ര്യാ​ ​രാ​ജേ​ന്ദ്ര​ൻ,​ ​നേ​താ​ക്ക​ളാ​യ​ ​ഡോ.​ ​ഷി​ജു​ഖാ​ൻ,​ ​എം.​ ​ഷാ​ജി​ർ,​ ​ആ​ർ.​ ​ശ്യാ​മ,​ ​അ​രു​ൺ​ ​ബാ​ബു​ ​തു​ട​ങ്ങി​ 30​ഓ​ളം​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​നേ​താ​ക്ക​ൾ​ ​മ​ണ്ഡ​ല​ത്തി​ലു​ണ്ട്.​ ​എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ ​അ​രു​ൺ,​ ​സെ​ക്ര​ട്ട​റി​ ​ടി.​ടി.​ ​ജി​സ്‌​മോ​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന​ 20​ലേ​റെ​ ​എ.​ഐ.​വൈ.​എ​ഫ് ​നേ​താ​ക്ക​ളു​മു​ണ്ട്.​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ക​ൾ​ ​വ​ഴി​യാ​ണ് ​ഏ​കോ​പ​നം.​ ​ഏ​രി​യ​-​ ​മ​ണ്ഡ​ലം​ ​ത​ല​ങ്ങ​ളി​ൽ​ ​നി​ന്ന് ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​വ​ഴി​ ​ബൂ​ത്തു​ക​ളി​ലേ​ക്ക് ​പ്ര​വ​ർ​ത്ത​ക​രെ​ ​വി​ന്യ​സി​ക്കും.​ ​ഒ​രു​ ​ബൂ​ത്തി​ൽ​ 30​ ​പേ​രെ​ങ്കി​ലു​മു​ണ്ടാ​കും.

 യു.​ഡി.​വൈ.​എ​ഫി​ന് ​നേ​താ​ക്ക​ളു​ടെ​ ​
നീ​ണ്ട​നിര
ഇ​ട​തു​പ​ക്ഷ​ത്തി​ന് ​സ​മാ​ന​മാ​യി​ ​വി​ദ്യാ​ർ​ത്ഥി​ ​-​ ​യു​വ​ജ​ന​ ​നേ​താ​ക്ക​ളു​ടെ​ ​സം​ഘം​ ​യു.​ഡി.​എ​ഫി​നാ​യും​ ​രം​ഗ​ത്തു​ണ്ട്.​ ​ബൈ​ക്ക് ​റാ​ലി​ക​ളു​ൾ​പ്പെ​ടെ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വി​ദ്യാ​ർ​ത്ഥി​-​ ​യു​വ​ജ​ന​ ​റാ​ലി​ക​ളും​ ​സം​ഘ​ടി​പ്പി​ക്കും.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളും​ ​എം.​എ​ൽ.​എ​മാ​രു​മാ​യ​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ,​ ​റോ​ജി​ ​എം.​ ​ജോ​ൺ​ ​തു​ട​ങ്ങി​യ​വ​ർക്കും ​കെ.​എ​സ്.​ ​ശ​ബ​രീ​നാ​ഥ​ൻ,​ രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ,​ ​വി.​ടി.​ ​ബ​ൽ​റാം,​ ​റി​ജി​ൽ​ ​മാ​ക്കു​റ്റി,​ ​ബി.​ആ​ർ.​എം​ ​ഷ​ഫീ​ർ​ ​എ​ന്നി​വ​ർ​ക്കുമാണ് ​യു​വ​ ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ചു​ക്കാ​ൻ.​ ​ജി​ല്ലാ,​ ​മ​ണ്ഡ​ലം,​ ​ബൂ​ത്ത് ​ത​ല​ങ്ങ​ളി​ലാ​ണ് ​പ്ര​ചാ​ര​ണം.​ ​ഒ​രു​ ​ബൂ​ത്തി​ൽ​ ​അ​ഞ്ചു​പേ​രു​ടെ​ ​നാ​ല് ​യു​വ​ജ​ന​ ​സ്‌​ക്വാ​ഡു​ണ്ട്.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​സ്ക്വാ​ഡ് ​വ​ർ​ദ്ധി​പ്പി​ക്കും.

 ഭ​വ​ന​ ​
സ​ന്ദ​ർ​ശ​ന​വു​മാ​യി​ ​യു​വ​മോ​ർ​ച്ച
യു​വ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​പ്ര​ഫു​ൽ​ ​കൃ​ഷ്ണ​യാ​ണ് ​എ​ൻ.​ഡി.​എ​യു​ടെ​ ​യു​വ​ജ​ന​ ​പ്ര​ചാ​ര​ണ​ത്ത​തി​ന് ​ചു​ക്കാ​ൻ.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​ദി​നി​ൽ​ ​ദി​നേ​ശ്,​ ​കെ.​ ​ഗ​ണേ​ഷ്,​ ​മ​നു​ ​പ്ര​സാ​ദ്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ബി.​എ​ൽ.​ ​അ​ജേ​ഷ് ​തു​ട​ങ്ങി​യ​ ​നേ​താ​ക്ക​ളാ​ണ് ​ഏ​കോ​പ​നം.​ ​ബൂ​ത്തൊ​ന്നി​ന് 20​ ​പ്ര​വ​ർ​ത്ത​ക​രെ​ ​വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.​ ​ഭ​വ​ന​ ​സ​ന്ദ​ർ​ശ​ന​ത്തി​ന്റെ​ ​ആ​ദ്യ​ ​ഘ​ട്ടം​ ​പൂ​ർ​ത്തീ​ക​രി​ച്ചു.​ ​അ​ടു​ത്ത​ ​റൗ​ണ്ടോ​ടു​കൂ​ടി​ ​മ​ണ്ഡ​ല​ത്തി​ലെ​ ​മു​ഴു​വ​ൻ​ ​വീ​ടു​ക​ളി​ലും​ ​പ്ര​ചാ​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കും.

 വരുംദിവസങ്ങളിൽ എല്ലാ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥി- യുവജന നേതാക്കളും മണ്ഡലത്തിലെത്തും.
വി.കെ. സനോജ്,
സംസ്ഥാന സെക്രട്ടറി,
ഡി.വൈ.എഫ്.ഐ

 ശക്തമായ പ്രചാരണമാണ് നടക്കുന്നത്. 30 വരെ യുവനേതാക്കൾ മണ്ഡലത്തിലുണ്ടാകും.
കെ.എസ്. ശബരീനാഥൻ എം.എൽ.എ,
സംസ്ഥാന വൈസ് പ്രസിഡന്റ്,
യൂത്ത് കോൺഗ്രസ്

 ഭവന സന്ദർശനത്തിനാണ് മുൻഗണന. ദിവസവും കൂടുതൽ പ്രവർത്തകർ എത്തും.
പ്രഫുൽ കൃഷ്ണ,
സംസ്ഥാന പ്രസിഡന്റ്,
യുവമോർച്ച

 സർക്കാരിനെതിരെ വിധിയെഴുതണം: ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം

കൊച്ചി: സിൽവർ ലൈൻ ഉൾപ്പെടെ വിനാശ പദ്ധതികൾ നടപ്പാക്കുന്ന പിണറായി വിജയൻ സർക്കാരിനെതിരെ തൃക്കാക്കരയിൽ വിധിയെഴുതണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം അഭ്യർത്ഥിച്ചു. പദ്ധതിക്കെതിരായ എതിർപ്പുകൾ അവഗണിച്ച് എന്തുവില കൊടുത്തും നടപ്പാക്കുമെന്ന അധികാര ധാർഷ്ട്യത്തിന് തിരിച്ചടി നൽകണമെന്ന് പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.വി.ഭദ്രകുമാരിയും ജനറൽ സെക്രട്ടറി സണ്ണി എം. കപിക്കാടും ആവശ്യപ്പെട്ടു.

ശമ്പളവും പെൻഷനും നൽകാൻ പണമില്ലാതെ ട്രഷറി നിയന്ത്രണത്തിലായ കേരളത്തെ കൂടുതൽ കടക്കെണിയിൽ വീഴ്‌ത്തുന്ന പദ്ധതികൾ ഗുണകരമല്ല. മൂന്നു മുന്നണികളും പിന്തുടരുന്നത് കോർപ്പറേറ്റ് മൂലധന താത്പര്യങ്ങൾ സംരക്ഷിക്കുന്ന വികസനനയമാണ്. നരേന്ദ്രമോദി, പിണറായി സർക്കാരുകൾ നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണം. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കങ്ങളെയും പരാജയപ്പെടുത്താൻ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വോട്ട് നൽകരുതെന്നും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം അഭ്യർത്ഥിച്ചു.  കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയായി കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തയ്യാറായി. സ്ഥാനാർത്ഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് യൂണിറ്റിൽ വച്ച് ആകെ സ്ഥാനാർഥികളുടെയും 'നോട്ട'യുടെയും ഒഴികെ ബട്ടണുകൾ മറച്ചശേഷം സീൽ ചെയ്തു. ഉപതിരഞ്ഞെടുപ്പിന്റെ സ്ട്രോംഗ് റൂം കൂടിയായ എറണാകുളം മഹാരാജാസ് കോളേജ് ലൈബ്രറി കെട്ടിടത്തിലാണ് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തിയത്. തുടർന്ന് മോക് ടെസ്റ്റും നടത്തി. പാർട്ടി പ്രതിനിധികൾ തിരഞ്ഞെടുത്ത 14 വോട്ടിംഗ് യന്ത്രങ്ങളിൽ 1,000 വോട്ടുകൾ രേഖപ്പെടുത്തി വോട്ടുകൾ എണ്ണി യന്ത്രങ്ങളുടെ കൃത്യതയും ഉറപ്പുവരുത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ ജാഫർ മാലിക്, മുഖ്യ നിരീക്ഷകൻ ഗിരീഷ് ശർമ്മ, റിട്ടേണിംഗ് ഓഫീസർ വിധു എ. മേനോൻ എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.  വോട്ടുറപ്പിച്ച് പര്യടനം മുന്നോട്ട് കൊച്ചി: വോട്ടെടുപ്പിലേക്ക് ഓരോ ദിവസവും അടുക്കുമ്പോൾ പരമാവധി വോട്ട് ഉറപ്പാക്കാനുള്ള പാച്ചിലിലാണ് മുന്നണികൾ. സ്ഥാനാർത്ഥികൾ പരമാവധി വോട്ടർമാരെ നേരിൽക്കാണുന്ന തിരക്കിലാണ്.  വീറോടെ ഡോക്ട‌ർ കടവന്ത്ര വിനായക കല്യാണ മണ്ഡപത്തിന് മുന്നിൽ നിന്നാണ് ഇന്നലെ ഡോ. ‌ജോ ജോസഫിന്റെ പര്യടനം ആരംഭിച്ചത്. പര്യടനം എൽ.ഡി.എഫ് എറണാകുളം ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പര്യടനം. അത്താണി മുതൽ ഇടച്ചിറ ജംഗ്ഷൻ വരെ പര്യടനം നടത്തി.  ഉമയ്ക്കായി കൂട്ടുകാർ മഹാരാജാസ് കോളേജിലെ കൂട്ടുകാരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റ വോട്ടുപിടുത്തം. കടവന്ത്ര ശ്രീധർമ്മശാസ്താ ക്ഷേത്ര സന്ദർശനത്തോടെ പര്യടനം ആരംഭിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. പാലാരിവട്ടത്ത് പര്യടനം സമാപിച്ചു. ലേബർ കോളനി ജംഗ്ഷനിൽ നിന്ന് രമേശ് ചെന്നിത്തലയും സ്ഥാനാർത്ഥിക്കൊപ്പം ചേർന്നു.  വിട്ടുകൊടുക്കാതെ എ.എൻ.ആർ ഇടപ്പള്ളി മേഖലയിലെ ഗൃഹസമ്പർക്കത്തെടെയാണ് എൻ.ഡി.എ സ്ഥാനാ‌ർത്ഥി എ.എൻ. രാധാകൃഷ്ണന്റെ പ്രചാരണം ആരംഭിച്ചത്. തുറന്ന വാഹനത്തിലെ പര്യടനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആലിൻചുവടിൽ പര്യടനം സമാപിച്ചു.