കോലഞ്ചേരി: മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെ കോലഞ്ചേരി ലയൺസ് ക്ലബ്ബ് നടപ്പാക്കുന്ന സ്വപ്നഭവനം പദ്ധതിയുടെ താക്കോൽദാനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ വി.സി. ജെയിംസ് നിർവ്വഹിച്ചു. പുത്തൻകുരിശ് പു​റ്റുമാനൂർ തേരേടത്ത്പറമ്പിൽ ടി. എസ് സരസക്കാണ് വീട് കൈമാറിയത്. കോലഞ്ചേരി ക്ലബ്ബ് പ്രസിഡന്റ് പി. വി ചാക്കോ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ അശോക് കുമാർ, പഞ്ചായത്ത് അംഗം ഷാജി ജോർജ്, ലൂയിസ് ഫ്രാൻസിസ്, ടി.എം ബേബി, അജിത് പോൾ, പോൾ വി. തോമസ്,എം.എം. ബാബു മണപ്പുറം ഫൗണ്ടേഷൻ പ്രതിനിധി ശില്പ സെബാസ്​റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.