പഴന്തോട്ടം: വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി പഴന്തോട്ടം ശാഖയുടെയും മഹിളാ സംഘത്തിന്റെയും സംയുക്ത വാർഷികം ജില്ലാ പ്രസിഡന്റ് കെ.കെ ദിനേശ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ രഞ്ജിത് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എ ശ്രീകുമാർ, രാജു കോയിക്കര, താലൂക്ക് പ്രസിഡന്റ് എൻ.വി അശോക, എൻ.ടി സന്തോഷ്, എം.എൻ സജീവൻ, രാധാ രാജൻ, കെ.വി മനോജ്, സുഭാഷ് ചന്ദ്രൻ, സുജിത് മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.