പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സമ്മർ ക്യാമ്പ് തുടങ്ങി. പ്രിൻസിപ്പൽ വി. ബിന്ദു പതാക ഉയർത്തി. അഡീഷണൽ നോഡൽ ഓഫീസർ പി.എസ് സാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി.എൻ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കസ്റ്റംസ് സൂപ്രണ്ട് ആദർശ ഹരി മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ സി.കെ ബിജു, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ സി.ആർ ഭാഗ്യരാജ്, അഡീഷണൽ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ടി.ആർ രമ്യ തുടങ്ങിയവർ സംസാരിച്ചു. ഇന്റർനാഷണൽ വോളിബാൾ കോച്ചിംഗ് യോഗ്യത നേടിയ സ്കൂളിലെ കായിക അദ്ധ്യാപകനായടി.ആർ. ബെന്നിയെ ആദരിച്ചു.