അങ്കമാലി: പ്ലാന്റേഷൻ കോർപ്പറേഷനിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന്. കേരള പ്ലാന്റേഷൻ കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) 55- ാമത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടനെ നടപ്പിലാക്കുക, അതിരപ്പിള്ളിയിലെ പ്ലാന്റേഷൻവാലി, കാസർകോട് എസ്റ്റേറ്റിലെ പശുഫാം എന്നിവ ലാഭകരമാക്കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അങ്കമാലി സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.ജെ. തോമസ് അദ്ധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി ആർ.ജെ. ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.കെ ഉണ്ണിക്കൃഷ്ണൻ, കെ. മോഹൻകുമാർ, വർഗീസ് സക്കറിയ, കെ.ആർ. അനിൽകുമാർ, കെ.ജെ. വിൽസൻ, വി.എസ്. പ്രദീപ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.ജെ. തോമസ് (പ്രസിഡന്റ് ), കെ. മോഹൻകുമാർ, സി.കെ. ഉണ്ണിക്കൃഷ്ണൻ, കെ. ഭാസ്ക്കരൻനായർ (വൈസ് പ്രസിഡന്റുമാർ), ആർ.ജെ. ബാബു (ജനറൽ സെക്രട്ടറി), കെ.ആർ. അനിൽകുമാർ (അസി. ജനറൽ സെക്രട്ടറി), കെ.എൻ. ഷിബു, കെ.എ. വിജയൻ (ജോയിന്റ് സെക്രട്ടറിമാർ), പി.സി. പ്രേമൻ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.