df

കൊച്ചി: ജൂനിയർ ചേംബർ ഇന്റർനാഷണൽ സോൺ 20ന്റെ മിഡ് കോൺഫറൻസിൽ ഫാം ഫേസുമായി ചേർന്ന് കർഷകർക്കായി പ്രത്യേക പദ്ധതി അവതരിപ്പിക്കും. ഏത് കർഷകനിൽനിന്ന് ഉത്പന്നം വാങ്ങണമെന്ന് ഓൺലൈനായി തിരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താവിന് ലഭിക്കും. ജൂൺ 5ന് എറണാകുളം ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ജെ.സി.ഐ മിഡ് കോൺഫറൻസ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രശാന്ത് നായർ മുഖ്യപ്രഭാഷണം നടത്തും. നിഷാന്ത് കൂയ്യൂർ, സോൺ വൈസ് പ്രസിഡന്റ് ഡോ. ശ്രീനാഥ് വാരിയർ, ഫാം ഫെയ്‌സ് സ്ഥാപകൻ സിജു സാമു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.