കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുമോയെന്ന് മുമ്പേ സംശയം തോന്നിയിട്ടുണ്ടെന്ന് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് പറഞ്ഞു. നടിക്ക് സത്യസന്ധമായ നീതി ലഭിക്കുമെന്ന് സംശയമുണ്ടെന്ന് പി.ടി. തോമസ് പറഞ്ഞതാണ് ഇപ്പോൾ നടന്നിരിക്കുന്നത്. അതിജീവിതയ്ക്കൊപ്പം താനുണ്ടാകുമെന്ന് ഉമ പറഞ്ഞു.
പി.ടി. തോമസ് അതിജീവിതയ്ക്ക് വേണ്ടി നിലപാട് എടുത്തയാളാണ്. തെറ്റ് നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. കുറ്റവാളികൾക്ക് ശിക്ഷ കിട്ടേണ്ടത് അത്യാവശ്യമാണ്. സ്ത്രീകൾക്കൊപ്പം ഈ ഭരണകൂടം നിന്നിട്ടില്ല. പല കാര്യങ്ങളിലും സ്ത്രീവിരുദ്ധ നിലപാടാണ് സർക്കാരെടുത്തത്. സ്ത്രീകൾക്ക് സുരക്ഷയോ പരിഗണനയോ കിട്ടുന്നില്ല സർക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ തൃക്കാക്കര വിധിയെഴുതുമെന്നും ഉമ തോമസ് പറഞ്ഞു.