അങ്കമാലി: അങ്കമാലി-മഞ്ഞപ്ര റോഡിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനു പഞ്ചായത്ത് അംഗങ്ങളായ എം.എസ്.ശ്രീകാന്തിന്റെയും സാലി വിൽസന്റെയും നേതൃത്വത്തിൽ റോഡിനു ഇരുവശത്തുമുള്ള കാനകൾ വൃത്തിയാക്കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ ഈ മേഖലയിൽ റോഡുകളെല്ലാം മുങ്ങി അൻപതോളം വീടുകളിൽ വെള്ളം കയറിയിരുന്നു. കൃഷിയിടങ്ങളും വെള്ളം കയറി നശിച്ചിരുന്നു.