മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നു. ഇന്ന് രണ്ടിന് പ്രസ്സ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാര ജേതാവ് എസ്. മോഹൻദാസ്, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ .എം നൗഫൽ, സംസ്ഥാന ചലച്ചിത്ര അക്കാഡമി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട എൻ. അരുൺ, പ്രകാശ് ശ്രീധർ എന്നിവരെയാണ് ആദരിക്കുന്നത്. ചടങ്ങിൽ മൂവാറ്റുപുഴ ആർ.ഡി.ഒ പി.എ അനി, ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ഡി.ഇ.ഒ ആർ.വിജയ എന്നിവർ മുഖ്യാതിഥികളാകും.