പട്ടിമറ്റം: കോലാംകുടി നവധാര വായനശാലയും ബിഗ്‌സോക്കർ ഫുട്ബാൾ ടർഫും സംയുക്തമായി ഏകദിന ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം സാന്റോസ് എഫ്.സി കുറുപ്പുംപടിയും രണ്ടാം സ്ഥാനം 90സ് എഫ്.സിയും കരസ്ഥമാക്കി. അജയ് കുമാർ, ഷിഹാബ്, ബിഗ്‌സോക്കർ ടർഫിലെ രഞ്ജിത് രത്‌നാകരൻ, മഹേഷ് കുമാർ, ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.