അങ്കമാലി: എടക്കുന്ന് പുലിക്കല്ലിൽ അപകട ഭീഷണിയുയർത്തുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റണമെന്ന് ആവശ്യം. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് ഇലക്ട്രിക് പോസ്റ്റ് നിൽക്കുന്നത്. മരങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനുകളും ഏതു സമയവും വീഴാറായ പോസ്റ്റുമാണ് അപകട ഭീതി ഉയർത്തുന്നത്. പോസ്റ്റിന് സ്റ്റേ കമ്പിയുമില്ല. രാവിലെ ജോലിക്കെത്തുന്ന ടാപ്പിംഗ് തൊഴിലാളകളുടെ ജീവന് ചാഞ്ഞ് നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് ഭീഷണിയാണ്. അപകടകരമായി നില്ക്കുന്ന സ്വകാര്യ പറമ്പുകളിലെ ലൈനുകൾ മാറ്റാൻ അധികൃതർ തയാറായിട്ടില്ല. മഴക്കാലം ആരംഭിച്ചാൽ ഇവിടെ വൈദ്യുതി തടസ്സം പതിവാണ്. സ്വകാര്യ പറമ്പുകളിലൂടെയുള്ള വൈദ്യുത ലൈനുകൾ മാറ്റാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.