തൃപ്പൂണിത്തുറ: തെക്കൻ പറവൂർ സി.പി.ഐ ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. വേമ്പനാട്ടു കായലിലെ പോളപ്പായൽ നീക്കി മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക, പൂത്തോട്ട ആശുപത്രിയിൽ കിടത്തി ചികിത്സ ഒരുക്കുക, ഡോക്ടർമാരുടെ സേവനം മുഴുവൻ സമയവും ലഭ്യമാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
കെ.എസ്. പവിത്രൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അസിസ്റ്റന്റ് സെക്രട്ടറിയായി ജോർഡി അഗസ്റ്റിനെയും തിരഞ്ഞെടുത്തു.
പി.വി. ചന്ദ്രബോസ്, ടി. രഘുവരൻ, എൻ.എൻ. സോമരാജൻ, പി.വി. പ്രകാശൻ, റെനീഷ് എന്നിവർ പ്രസംഗിച്ചു. എസ്.എ. ഗോപി സ്വാഗതവും പി.ആർ. തങ്കപ്പൻ നന്ദിയും പറഞ്ഞു.