നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത്17-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ജോബി നെൽക്കര സത്യപ്രതിജ്ഞ ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് സന്ധ്യാനാരായണ പിള്ള, പാറക്കടവ്‌ ബ്ലോക്ക് പഞ്ചായത്ത് അംഗം ദിലീപ് കപ്രശേരി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു.