ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിലെ കുഴികൾ അപകടക്കെണിയാകുന്നു. പമ്പ് കവല മുതൽ മാറംമ്പിള്ളി വരെയുള്ള ഭാഗങ്ങളിൽ വലുതും ചെറുതുമായ നിരവധി കുഴികളാണുള്ളത്.

മഴകൂടിയതോടെ കുഴികളും വലുതാകുകയാണ്. പലയിടങ്ങളിലും വാഹനങ്ങൾ കുഴിയിൽ വീണുള്ള അപകടങ്ങൾ പതിവാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. മഴ പെയ്താൽ വെള്ളക്കെട്ടിൽ കുഴികൾ കാണാൻ പറ്റാത്ത അവസ്ഥയാണ്. മഹിളാലയം ന്യൂ ഇറക്ലിനിക്കിന് സമീപവും കുട്ടശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപവും കുട്ടശ്ശേരി കവല, ആനിക്കാട് കവല, ചാലക്കൽ എന്നിവിടങ്ങളിലെല്ലാം റോഡിൽ കുഴികളുണ്ട്.
റോഡിലെ കുഴികൾ അടക്കാനുള്ള അടിയന്തിര നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കണമെന്ന്

നാട്ടുകാർ ആവശ്യപ്പെട്ടു.