കോലഞ്ചേരി: ഭാരത് പെട്രോളിയം കോർപ്പറേഷൻ, വിദ്യാഭ്യാസ വകുപ്പ് , സർവ്വശിക്ഷ അഭിയാൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെ കുമ്മനോട് ഗവ. യു.പി സ്കൂളിൽ റോഷ്നി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി കെ.ഗോകുൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എം. മേരി അദ്ധ്യക്ഷയായി. അദ്ധ്യാപകരായ ടി.എം. നജീല, ഒ.എ ഓമന, സൂസൻ അലക്സാണ്ടർ, ഐഷാബീവി, പി.ടി.എ പ്രതിനിധി പ്രീത മോഹൻ തുടങ്ങിയവർ സംസാരിച്ചു. ഇതര സംസ്ഥാനക്കാരായ കുട്ടികളെ മലയാള പഠനത്തോട് അടുപ്പിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.