വൈപ്പിൻ: ഓച്ചന്തുരുത്ത് ആശാൻ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ശതാബ്ദി ആഘോഷം ആരംഭിച്ചു. എസ്.എസ് സഭ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് പൂയപ്പിള്ളി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. മുൻ അഡി. ചീഫ് സെക്രട്ടറി കെ. കെ വിജയകുമാർ അദ്ധ്യക്ഷനായി. മഹാരാജാസ് കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷ ഡോ. സുമി ജോയി ഓലിയപ്പുറം, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ആർ സുരേന്ദ്രൻ, ലൈബ്രറി പ്രസിഡന്റ് സി. വി പ്രകാശം, സെക്രട്ടറി വി. ഡി അനിൽകുമാർ എന്നിവർ സംസാരിച്ചു.

സാംസ്‌കാരിക സമ്മേളനം, ഗ്രന്ഥശാല സെമിനാർ, കലാ സാഹിത്യ മത്സരങ്ങൾ, ഓണാഘോഷം, വിവിധ കലാപരിപാടികൾ, മുൻകാല ഗ്രന്ഥശാല ഭാരവാഹികളെ ആദരിക്കൽ എന്നിവയോടെ ഡിസംബറിൽ ശതാബ്ദി ആഘോഷങ്ങൾ സമാപിക്കും.