തൃക്കാക്കര: കെ.എസ്.ആർ.ടി.സിയിലെ എല്ലാ ജീവനക്കാർക്കും ശമ്പളം നൽകണമെന്നും കോർപ്പറേഷനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ ഡിപ്പോൾക്കും സർക്കാർ ഓഫീസുകൾക്കും മുന്നിൽ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചു. ഇതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ. അനീഷ് ആവശ്യപ്പെട്ടു. എറണാകുളം ഡിപ്പോയ്ക്ക് മുന്നിൽ നടന്ന ഐക്യദാർഢ്യയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃപ്പൂണിത്തുറ മിനി സിവിൽസ്‌റ്റേഷനിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിന്ദു രാജനും കാക്കനാട് സിവിൽസ്റ്റേഷനിൽ സംസ്ഥാന കമ്മിറ്റിഅംഗം എസ്.കെ.എം ബഷീറും കൊച്ചി താലൂക്ക് ഓഫീസിന് മുന്നിൽ സംസ്ഥാന കമ്മിറ്റിഅംഗം പി. അജിത്തും ഉദ്ഘാടനം ചെയ്തു. മറ്റ് കേന്ദ്രങ്ങളിൽ ജില്ലാ പ്രസിഡന്റ് ശ്രീജി തോമസ്, ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, അബു സി രഞ്ജി, ആർ. സന്ദീപ്, പി.എ. രാജീവ്, ടി.എസ്. ജുനൈദ് എന്നിവർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി.എ. കുമാരി, ഇ.പി. പ്രവിത, കെ.പി. പോൾ, എം.എ. അനൂപ്, സി. ബ്രഹ്മഗോപാലൻ, എം.സി. ഷൈല, എ.ആർ. രാജേഷ്, ഒ.ജി. സജിമോൻ, ബിജു ചന്ദ്രൻ, സന്ധ്യ രാജി, കെ.കെ. മധുസൂദനൻ, എ.ജി. അനിൽകുമാർ, വിജീഷ് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.